02:57am 11 November 2026
NEWS
​ഗവർണർക്ക് ഓണക്കോടിയുമായി മന്ത്രിമാർ രാജ്ഭവനിലെത്തി
02/09/2025  07:06 PM IST
nila
​ഗവർണർക്ക് ഓണക്കോടിയുമായി മന്ത്രിമാർ രാജ്ഭവനിലെത്തി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിൽ പങ്കെടുക്കാൻ ​ഗവർണർക്ക് ക്ഷണം. മന്ത്രിമാർ രാജ്ഭവനിൽ നേരിട്ടെത്തിയാണ് ​ഗവർണറെ ക്ഷണിച്ചത്. മന്ത്രിമാരായ വി. ശിവൻകുട്ടിയും പി.എ. മുഹമ്മദ് റിയാസും രാജ്ഭവനിലെത്തി ​ഗവർണർ രാജേന്ദ്ര ആർലേക്കറെ സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ ഉ​ദ്ഘാടന ചടങ്ങിനായി ക്ഷണിക്കുകയായിരുന്നു. ടൂറിസം വകുപ്പ് ഡയറക്ടർ ശിഖ ഐഎഎസും മന്ത്രിമാർക്കൊപ്പം രാജ്ഭവനിലെത്തിയിരുന്നു. മന്ത്രിമാർ ​ഗവർണർക്ക് ഓണക്കോടിയും സമ്മാനിച്ചു.

ഗവർണറും സർക്കാരും തമ്മിൽ നേരത്തേ പലവിഷയങ്ങളിലും ഏറ്റുമുട്ടലുകളുണ്ടായിരുന്നു. ഇതിനിടെയാണ് പതിവുരീതിയനുസരിച്ച് ഓണം വാരാഘോഷ ചടങ്ങിന്റെ ഉദ്ഘാടനത്തിനായി ഗവർണറെ തന്നെ സർക്കാർ നിശ്ചയിച്ചിരിക്കുന്നത്.

ഓണം വാരാഘോഷ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഗവർണർ അറിയിച്ചതായി രാജ്ഭവൻ സന്ദർശനത്തിന് ശേഷം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സെപ്റ്റംബർ ഒൻപതിന് നടക്കുന്ന ഓണാഘോഷ റാലി ഗവർണർ ഫ്‌ളാഗ് ഓഫ് ചെയ്യും. ഗവർണർക്ക് ഓണക്കോടി സമ്മാനിച്ചെന്നും മന്ത്രി വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img